സ്വര്‍ണ്ണവില; സര്‍വകാല റെക്കോഡില്‍, പവന് 78,440 രൂപ
ചരിത്രത്തിലാദ്യമായി പവന് 78,000 രൂപ മറികടന്നു
കൊച്ചി: സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് 78,440 രൂപയായി, ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9805 രൂപയായി. ചൊവ്വാഴ്ച 77,800 രൂപയായിരുന്നു. ഒറ്റദിവസം 640 രൂപയാണ് ഉയര്‍ന്നത്. ചരിത്രത്തിലാദ്യമായി പവന് 78,000 രൂപ മറികടന്നു. ആഗസ്റ്റ് 22ന് ഒരു ഗ്രാം സ്വര്‍ണ്ണവില 9215 രൂപയായിരുന്നു, 12 ദിവസത്തിനുള്ളില്‍ ഇത് 9805 രൂപയിലേക്കെത്തി.
സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ 85,000 രൂപയ്ക്കു മുകളില്‍ നല്‍കണം. ഒരു ഗ്രാമിന് 10,700 രൂപയും നല്‍കേണ്ടിവരും. താരിഫ് നിരക്ക് വര്‍ധന, ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, ലോക ക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണവില ഉയരുന്നതിനു കാരണമാകുന്നുണ്ട്.