സ്വര്‍ണപ്പാളി വിവാദം; ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രവൃത്തികള്‍ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഉണ്ണികൃഷ്ണന്റെ പ്രവൃത്തികള്‍ ദുരൂഹമാണെന്നും വാസവന്‍ പറഞ്ഞു. കോടതിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി തന്നെ അന്വേഷണം വരുമെന്നും മന്ത്രി പറഞ്ഞു.
1999 മുതലുള്ള ഒരോ രേഖകളും പരിശോധിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെയുളള അന്വേഷണങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.