സ്വര്‍ണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി

Update: 2025-10-06 06:24 GMT

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിച്ചു. ൈഹക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എസ് ശശിധരന്‍ ഐപിഎസ് അടക്കമുള്ളവര്‍ സംഘത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. സംഭവത്തിന്റെ ക്രിമിനല്‍ സ്വഭാവമടക്കമുള്ളവ പരിശോധിക്കാനാണ് നീക്കം.

അതേസമയം, അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പ്രതിയെന്ന് പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലാണ് ഇത് കണ്ടെത്തുന്നത് എന്നും എന്തായിരുന്നാലും ഭരണപക്ഷത്തുള്ളവര്‍ ആരും അത് അവിടെ കൊണ്ടുവക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം എന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ വേണ്ടുംവിധം പരിശോധിക്കാതെ സര്‍ക്കാരിനെ പഴിക്കുന്നത് ശരിയല്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സത്യം പുറത്തുവരണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

നിലിവില്‍ തെറ്റായ രൂപത്തിലാണ് പ്രതിപക്ഷം ഇതിനെ കൊണ്ടുപോകുന്നതെന്നും സ്വര്‍ണപ്പാളി വിവാദം കൊണ്ട് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. ഒരു സംഭവത്തെ തെറ്റായ രീതിയിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുതന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: