കസ്റ്റംസിനുശേഷം പോലിസ് പരിശോധന; സ്വര്‍ണ മിശ്രിതം പിടിക്കൂടി

Update: 2025-09-24 15:56 GMT

കൊണ്ടോട്ടി: കരിപ്പൂരില്‍ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്നും സ്വര്‍ണ മിശ്രിതം പിടിക്കൂടി പോലിസ്. ജിദ്ദയില്‍ നിന്നും ഇന്ന് രാവിലെ 11:30നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്‌മാനില്‍ നിന്നാണ് 843 ഗ്രാം സ്വര്‍ണ മിശ്രിതം പോലിസ് പിടികൂടിയത്. ധരിച്ചിരുന്ന സോക്സിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കരിപ്പൂര്‍ പോലിസ് പിടികൂടിയത്.

Tags: