സ്വര്‍ണപ്പാളി വിവാദം; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

Update: 2025-10-07 09:22 GMT

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സ്വര്‍ണപ്പാളി ചെമ്പാണെന്ന് റിപോര്‍ട്ട് നല്‍കിയത് മുരാരി ബാബുവായിരുന്നു. 2024 ല്‍ വീണ്ടും സ്വര്‍ണപ്പാളി നവീകരിക്കാനായി പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയി. എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു.

2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ദേവസ്വം വിജിലന്‍സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതീകാത്മക സ്വര്‍ണപ്പാളിയുമേന്തിയായിരുന്നു പ്രതിഷേധം.

Tags: