
ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശത്തിന് എത്തിയ സയണിസ്റ്റ് സൈനികന്‍ കൊല്ലപ്പെട്ടു. സയണിസ്റ്റുകളുടെ കുപ്രസിദ്ധമായ ഗോലാനി ബ്രിഗേഡിലെ 12ാം ബറ്റാലിയനിലെ സ്റ്റാഫ് സര്‍ജന്റ് നവേഹ് ലെഷാം (20) ആണ് കൊല്ലപ്പെട്ടത്. മറ്റു മൂന്നു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗോലാനി സംഘം സഞ്ചരിച്ചിരുന്ന വാഹനം കുഴി ബോംബില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസില്‍ നടന്ന ആക്രമണത്തില്‍ കോമ്പാറ്റ് എഞ്ചിനീയറിങ് യൂണിറ്റിലെ താല്‍ മോഷോവിറ്റ്‌സും കൊല്ലപ്പെട്ടിരുന്നു.