ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗസയോട് അടുക്കുന്നു

Update: 2025-10-01 12:16 GMT

കെയ്‌റോ: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് പുറപ്പെട്ട ബോട്ടുകള്‍ ഗസയോട് അടുക്കുന്നു. നിലവില്‍ ഗസ തീരത്ത് നിന്നും 118 മൈല്‍ അകലെയാണ് ബോട്ടുകള്‍ ഉള്ളത്. കഴിഞ്ഞ തവണ വന്ന മദലീന്‍ ഫ്‌ളോട്ടില്ലയെ ഇസ്രായേലി സൈന്യം തടഞ്ഞതിന് എട്ടു മൈല്‍ അകലെയുമാണ് ഈ സ്ഥലം. ഏതാനും ബോട്ടുകള്‍ ഈജിപ്ഷ്യന്‍ തീരത്തേക്ക് അടുക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയിലേക്ക് കൊണ്ടുവന്ന സഹായവസ്തുക്കള്‍ ഗസയില്‍ മാത്രമേ ഇറക്കൂയെന്ന് ബോട്ടിലെ അംഗമായ ഫ്രഞ്ച് എംപി എമ്മ ഫോര്‍റിയോ പറഞ്ഞു.