ഭോപ്പാല്‍: മധ്യപ്രദേശിലെ റെവാ ജില്ലയിലെ ഗാസി മിയാന്‍ ദര്‍ഗയ്ക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് നിരവധി പേര്‍ എത്തി ദര്‍ഗ ആക്രമിച്ചത്. ദര്‍ഗയിലെ ഖബറും അക്രമികള്‍ തകര്‍ത്തു. വിവരമറിഞ്ഞ് മുസ്‌ലിംകള്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രകടനമായി പോയി പരാതി നല്‍കി. സംഭവത്തില്‍ ഇടപെടുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനുരാഗ് തിവാരി അറിയിച്ചു.