ഹമാസ് തുരങ്കങ്ങള്‍ക്കുള്ളില്‍ തന്റെ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാദവുമായി ഗസ്സാന്‍ ദുഹൈന്‍
റഫ: റഫയിലെ ഹമാസ് തുരങ്കങ്ങള്‍ക്കുള്ളില്‍ തന്റെ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഗസ മുനമ്പിലെ അബു ഷബാബ് മിലിഷ്യയുടെ തലവനായ ഗസ്സാന്‍ ദുഹൈന്‍. കെഎഎന്‍ ന്യൂസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യാഴാഴ്ച ദുഹൈനില്‍ നിന്നുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, ഹമാസിന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമായി അവര്‍ കരുതുന്ന തുരങ്കങ്ങള്‍ ഹമാസ് വിരുദ്ധ സായുധ സംഘം പൊളിച്ചുമാറ്റാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് വിവരം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'ഞങ്ങള്‍ ആയുധ നിര്‍മ്മാണം, റോക്കറ്റുകള്‍ എന്നിവ നശിപ്പിക്കും, ഒടുവില്‍ തോക്കുകളിലേക്ക് നീങ്ങും എന്നാണ് ദുഹൈന്റെ വാദം.
ഗസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹമാസ് വിരുദ്ധ, ഇസ്രായേലുമായി യോജിച്ച ചെറുത്തുനില്‍പ്പ് ഗ്രൂപ്പാണ് അബു ഷബാബ് മിലിഷ്യ. ഡിസംബറില്‍ യാസര്‍ അബു ഷബാബ് മരിച്ചതിനുശേഷം ഗസ്സാന്‍ ദുഹൈന്‍ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.