ഒമാനില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം; മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും

Update: 2025-12-11 09:07 GMT

മസ്‌കത്ത്: വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഒമാനില്‍ കാണാന്‍ സാധിക്കും. ശനിയാഴ്ച രാത്രി തുടങ്ങുന്ന ഉല്‍ക്കകളുടെ അതിവര്‍ഷം ചന്ദ്രോദയത്തിന് മുന്‍പാണ് ഏറ്റവും വ്യക്തമായും ഭംഗിയോടെയും കാണാനാകുമെന്ന് ഒമാന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയിലെ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോ ഫോട്ടോഗ്രഫി കമ്മിറ്റി ചെയര്‍മാന്‍ ഖാസിം ഹമദ് അല്‍ ബുസൈദി അറിയിച്ചു.

രാത്രി 12.50നാണ് ചന്ദ്രോദയം. അതിനാല്‍ ഇതിന് മുന്‍പുള്ള സമയം നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രപ്രകാശം ഉയരുന്നതോടെ ഉല്‍ക്കകളുടെ ദൃശ്യഭംഗി കുറയുന്നതിനാല്‍ കുറഞ്ഞ പ്രകാശ മലിനീകരണമുള്ള സ്ഥലങ്ങളില്‍നിന്ന് കിഴക്കന്‍ ആകാശത്തിലേക്ക് നോക്കുക മതിയാകും. മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍ വരെ കാണാന്‍ കഴിയും. ഫൈത്തണ്‍ 3200 എന്ന ഛിന്നഗ്രഹത്തില്‍നിന്ന് വിസര്‍ജിക്കപ്പെട്ട അവശിഷ്ടങ്ങളാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷത്തിന് കാരണമാകുന്നത്.

Tags: