ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 15 പേര്‍ കൊല്ലപ്പെട്ടു

Update: 2024-08-17 11:04 GMT

ഗസ: ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഒരു ഫലസ്തീന്‍ കുടുംബത്തിലെ 15 പേര്‍ കൊല്ലപ്പെട്ടതായി ഗസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

സെന്‍ട്രല്‍ ഗസയിലെ അല്‍ സവൈദക്കു സമീപത്തെ അജ്‌ല കുടുംബത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസാല്‍ എഎഫ്പിയോട് പറഞ്ഞു.

ഒമ്പത് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.

അര്‍ദ്ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ 'മൂന്ന് റോക്കറ്റുകള്‍ നേരിട്ട് വീടിന് മുകളില്‍ പതിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പഞ്ഞു. ഇസ്രായേൽ 10 മാസത്തിലേറെയായി നടത്തുന്ന യുദ്ധം ഗസയുടെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കി.

Tags: