ഗസയില്‍ പ്രതിദിനം മരിക്കുന്നത് 28 കുട്ടികള്‍; ഇതുവരെ മരിച്ചത് 18,000 കുട്ടികള്‍

Update: 2025-08-08 06:52 GMT

ഗസ: ഇസ്രായേല്‍ ബോംബാക്രമണവും മാനുഷിക സഹായം തടസ്സപ്പെടുത്തലും മൂലം ഗസയില്‍ പ്രതിദിനം ശരാശരി 28 കുട്ടികള്‍ മരിക്കുന്നുവെന്ന് കണക്കുകള്‍. യൂണിസെഫ് വെളിപ്പെടുത്തിയ ഏറ്റവും പുതിയ കണക്കാണ് ഇത്.

2023 ഒക്ടോബര്‍ മുതല്‍ 18,000-ത്തിലധികം കുട്ടികള്‍ മരിച്ചു. ബോംബാക്രമണം, പോഷകാഹാരക്കുറവ്, സഹായത്തിന്റെ അഭാവം എന്നിവ കാരണം കുട്ടികള്‍ മരിക്കുന്നുണ്ടെന്ന് യുനിസെഫ് പറഞ്ഞു. നിലവിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ പട്ടിണി മൂലവും മരിച്ചെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ 188 പേര്‍ പട്ടിണി മൂലം മരിച്ചു, അതില്‍ 94 പേര്‍ കുട്ടികളാണ്.

ഗസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 60,933 പേര്‍ മരിക്കുകയും പരിക്കേറ്റവരുടെ എണ്ണം 1.5 ലക്ഷം കവിയുകയും ചെയ്തു.

Tags: