ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പോഷകാഹാരക്കുറവ് മൂലം ഗസയിൽ 10 പേർ മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇസ്രായേൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
ഗസയിൽ മൂന്നിൽ ഒരാൾ പട്ടിണി നേരിടുന്നതായാണ് റിപോർട്ട്. അതിർത്തിക്കപ്പുറത്ത് ഭക്ഷണം ഉണ്ടായിട്ടും ഭക്ഷണം കിട്ടാത്ത വലിയ തരത്തിലുള്ള പ്രതിസന്ധിയാണ് ഫലസ്തീനികൾ അനുഭവിക്കുന്നത്. ഇസ്രായേൽ ഉപരോധം കാരണം ഭക്ഷണം അതിർത്തികളിൽ കെട്ടികിടക്കുകയാണ്. ഗസയിൽ ഭക്ഷണം വിതരണം ചെയ്യാൻ ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല.
അന്താരാഷ്ട്ര ഏജൻസികളൊന്നടങ്കം മുന്നറിയിപ്പ് നൽകിയിട്ടും ഇസ്രായേൽ ഗസയ്ക്കെതിരേയുള്ള ആക്രമണം തുടരുകയാണ്. കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയാണ് ഗസയിൽ നിന്ന് പുറത്തുവരുന്നത്.