ഗസ: ഗസയില്‍ വംശഹത്യ തുടര്‍ന്ന് ഇസ്രായേല്‍. പുലര്‍ച്ചെ മുതല്‍ ഇതുവരെ ഇസ്രായേലി വെടിവയ്പ്പില്‍ കുറഞ്ഞത് 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് ഇസ്രായേലിന്റെ ആക്രമണം.