ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു

Update: 2025-06-15 13:33 GMT

തെല്‍അവീവ്: ഗസയില്‍ അധിനിവേശത്തിന് പോയ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. ഷിംഷണ്‍ ബറ്റാലിയന്റെ ക്ഫിര്‍ ബ്രിഗേഡിലെ സ്‌ക്വോഡ് കമാന്‍ഡറായ നോം ശെമേശ് (21) കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ വച്ച് ഫലസ്തീനി പ്രതിരോധ പ്രവര്‍ത്തകര്‍ ആര്‍പിജി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. നോം ശെമേശിന്റെ മരണത്തോടെ ഗസയില്‍ കരയുദ്ധത്തില്‍ മാത്രം കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 430 ആയി.