അഹമദാബാദ്: ഇസ്രായേലിന്റെ ഉപരോധത്തിനും ആക്രമണത്തിനും ഇരയായ ഗസക്കാര്‍ക്ക് വേണ്ടി പണം പിരിച്ചെന്ന് ആരോപിച്ച് സിറിയന്‍ പൗരനെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ അലി മേഘാത്ത് അല്‍ അസ്ഹറാണ് അറസ്റ്റിലായത്. വിവിധ പള്ളികളില്‍ നിന്നാണ് ഇയാള്‍ പണം പിരിച്ചതെന്നും അത്തരം പ്രവൃത്തികള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അഹമദാബാദ് ക്രൈംബ്രാഞ്ച് ആരോപിച്ചു. ഇയാളെ യെമനിലേക്ക് തിരികെ അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.