വടക്കന്‍ ഗസയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകര്‍ത്ത് ഇസ്രായേല്‍ വ്യോമാക്രമണം
ഗസ: വടക്കന്‍ ഗസയിലെ ഏക ഡയാലിസിസ് കേന്ദ്രവും ഇസ്രായേലി വ്യോമാക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു. യുഎസ് പിന്തുണയുള്ള ഇസ്രായോല്‍ ആക്രമണങ്ങളില്‍, മാനുഷിക സഹായ കേന്ദ്രങ്ങള്‍ക്ക് സമീപം നിരവധി അക്രമ സംഭവങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയത്.
ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 54 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതില്‍ 31 പേര്‍ റഫയിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് സമീപമാണ് വെടിയേറ്റ് മരിച്ചത്. ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് നേരെ, ഡ്രോണുകള്‍, ടാങ്കുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ച് സൈന്യം തലങ്ങും വിലങ്ങും ആക്രമണം അഴിച്ചു വിടുകയും ചെയ്തു.
ഗസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ ഇതിനകം 61,700ലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേര്‍ കൂടി അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.