ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യസാക്ഷിക്ക് വധഭീഷണി

Update: 2025-06-02 17:07 GMT

ബംഗളൂരു: പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ മുഖ്യസാക്ഷിക്ക് വധഭീഷണി. ബെല്‍ഗാം സ്വദേശിയായ സാക്ഷിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചിരിക്കുന്നത്. ഫോണിലൂടെ വധഭീഷണി വന്നുവെന്നാണ് സാക്ഷിയുടെ പരാതി പറയുന്നത്. ഗൗരിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സ്ഥലം തുടങ്ങിയവയിലെ പ്രധാന സാക്ഷിയാണ് ഇത്.

നേരത്തെ കേസിലെ ഏതാനും പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു. ഗൗരി ലങ്കേഷിനെ കൊല്ലുന്നതിന് മുമ്പ് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആയുധ പരിശീലന ക്യാംപുകളില്‍ പങ്കെടുത്തിരുന്നുവെന്ന് മൊഴി നല്‍കിയ 37കാരനായ സാക്ഷിയാണ് കൂറുമാറിയവരില്‍ പ്രമുഖന്‍.