തെലങ്കാനയില്‍ പശുക്കളുടെ പേരില്‍ ഹിന്ദുത്വ ആക്രമണം; നാലു പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: കന്നുകാലികളുമായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നവരെ ഹിന്ദുത്വര്‍ ആക്രമിച്ചു. നാരപ്പള്ളി എന്ന ഗ്രാമത്തില്‍ വാഹനം തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. നാലു പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, സ്ഥലത്തെത്തിയ പോലിസ് വണ്ടിക്കാരെ തടഞ്ഞുവച്ചു. ഇതറിഞ്ഞ് സ്ഥലം എംഎല്‍എ മിര്‍സ റഹ്മത്ത് ബെയ്ഗ് മെദിപ്പള്ളി പോലിസ് സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു. തുടര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമികള്‍ക്കെതിരെ കേസും എടുത്തു.