ഗസ: ഗസയിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ മരണത്തിൻ്റെ വക്കിലെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. തെക്കൻ ഗസ മുനമ്പിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ ഇൻകുബേറ്ററുകളിൽ കഴിയുന്ന നൂറുകണക്കിന് നവജാതശിശുക്കൾ മരണ സാധ്യത നേരിടുന്നു. തുടർച്ചയായ ഇസ്രായേൽ ആക്രമണം മൂലം കൂടുതൽ ജീവഹാനിയുണ്ടായത് കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമാണ്.
കുത്തുങ്ങൾക്ക് ആവശ്യമായ ഫോർമുല മിൽക്ക് പൂർണമായും തീർന്ന അവസ്ഥയിലാണെന്നും ഇത് നവജാത ശിശുക്കളുടെ മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി മാറുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പോഷകാഹാരക്കുറവും മാനസിക സമ്മർദ്ദവും പല അമ്മമാരിലും പാലില്ലാത്തതിനുള്ള കാരണമായി മാറിയിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങളുടെ അഭാവവും അടിസ്ഥാനമായി ആവശ്യമുള്ള മരുന്നുകളുടെ ലഭ്യത കുറവ് വലിയ തരത്തിൽ മരണനിരക്ക് ഉയരുന്നതിലേക്ക് നയിക്കുകയാണെന്നും യുഎൻ വ്യക്തമാക്കി.