ഡല്‍ഹി: ലേബര്‍ റൂമില്‍ നിന്നും ദിവസങ്ങള്‍ പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി പോലിസ്. ഡല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയിലാണ് സംഭവം. അമ്മയുമായി സൗഹൃദം നടിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷം രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് കുഞ്ഞിനെ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
കുഞ്ഞുമായി കടന്നുകളഞ്ഞ നാല്‍പ്പതുകാരിയെ ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ വെച്ചാണ് പോലിസ് പിടികൂടിയത്. ഇവരെ കൂടാതെ 20 വയസ്സുകാരി അഹിര്‍ബന്‍ സക്‌സേനയെയും പോലിസ് അറസ്റ്റ് ചെയ്തു.