എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറിയത്തില്‍ വിശദീകരണവുമായി ജി സുകുമാരന്‍ നായര്‍

Update: 2026-01-28 11:11 GMT

കോട്ടയം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറിയത്തില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഐക്യം ഒരു കെണിയായി തോന്നിയെന്നും അതിനാലാണ് തീരുമാനം മാറ്റിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്‍ പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും അദ്ദേഹം തുറന്നടിച്ചു.

സതീശന്റെ സമുദായ നിഷേധപരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്. രാഷ്ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എന്‍എസ്എസ് തീരുമാനത്തിന് വിപരീതമാവില്ല. എന്‍എസ്എസ് പിന്തുണ തേടി വി ഡി സതീശന്‍ മുന്‍പ് ഇവിടെ വന്നിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ ബിജെപിയെയോ കോണ്‍ഗ്രസിനെയോ പോലെയല്ല. അവര്‍ അവരുടെ രാഷട്രീയത്തിലൂടെയാണ് ജയിച്ചുവന്നത്. എന്‍എസ്എസ് ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായ അംഗങ്ങളും എന്‍എസ്എസിന് വേണ്ടപ്പെട്ടവരാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Tags: