ജി സുധാകരന്‍ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും

Update: 2026-03-12 03:29 GMT

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. അവസാനവട്ട അനുനയത്തിലും സുധാകരന്‍ വഴങ്ങിയില്ല. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്ന് സാധ്യതയും ഉയര്‍ന്നുവരുന്നുണ്ട്. ഇന്നലെ രാത്രി നടത്തിയ അവസാനവട്ട അനുനയ നീക്കങ്ങളിലും അദ്ദേഹം വഴങ്ങാത്തത് സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തനിക്ക് വീണ്ടും മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചെങ്കിലും നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. എങ്കില്‍ സ്വന്തം തീരുമാനത്തില്‍ മാറ്റമില്ലെന്ന് സുധാകരനും അറിയിച്ചു.

11 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുധാകരന്‍ വിമതനായി രംഗത്തിറങ്ങിയാല്‍ അണികള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള വിള്ളല്‍ തടയാന്‍ പാര്‍ട്ടി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തില്‍ കീഴ്ഘടകങ്ങളില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. അമ്പലപ്പുഴയിലെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെ നീങ്ങാനാണ് സിപിഎം തീരുമാനം.

Tags: