അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മല്‍സരിക്കും. ഒരു പാര്‍ട്ടിയുമായും ചേരാനില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒന്നും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്‍റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്.
15 പാര്‍ട്ടി കോണ്‍ഗ്രസില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടിയെയോ പാര്‍ട്ടി രേഖയെയോ ആക്ഷേപിക്കാന്‍ ഇല്ല. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.