ആലപ്പുഴ: സിപിഎമ്മില്‍ ആശയദാരിദ്രം പിടിപെട്ടിരിക്കുകയാണെന്നും ആലപ്പുഴയില്‍ പത്ത്, പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും ബാക്കിയുണ്ടാകില്ലെന്നും ജി സുധാകരന്‍. സെക്യുലര്‍ ആയതുകൊണ്ടാണ് ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുന്നതെന്നും ഈ രാഷ്ട്രീയ പോരാട്ടം ആശയങ്ങള്‍ വീണ്ടെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്താന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ജനഹൃദയങ്ങളുടെ സ്പന്ദനം കേള്‍ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്ക് അത് മനസ്സിലായിട്ടില്ലെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഞാന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചില്ല, ഒഴിഞ്ഞു കൊടുത്തതിനുശേഷം ആണ് മല്‍സരിക്കാന്‍ തീരുമാനിച്ചതെന്ന് ജി സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരും ബിജെപിയും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.