ഇനി മുതല്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഭക്ഷണമെത്തും
ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ്ങുമായി(Chicking)കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ഇനി മുതല്‍ ബസുകളില്‍ ഭക്ഷണം വിതരണം ചെയ്യും. അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓര്‍ഡര്‍ ചെയ്താല്‍ ബസിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യും. വോള്‍വോ, എയര്‍ കണ്ടീഷന്‍ ബസുകളിലെ സേവനം നാളെ മുതല്‍ തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
ബാംഗ്ലൂരിലേക്കുള്ള ബസുകളിലാണ് പദ്ധതി. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയില്‍ ഏര്‍പ്പെടുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഔട്ട്‌ലെറ്റുകളില്‍ വണ്ടി നിര്‍ത്തി നല്‍കും. നിര്‍ത്തുന്ന ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സൗജന്യ ഭക്ഷണവും ലഭിക്കും. പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പറും ഭക്ഷണം ബുക്ക് ചെയ്യാന്‍ സജ്ജമാക്കിയിട്ടുണ്ട്. ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള ആഴ്ചയിലുള്ള പുതിയ സര്‍വീസ് നടത്തുന്ന ബസിലും ഭക്ഷണം നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച റി രജിസ്ട്രഷന്‍ ഫീസില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ കുറവ് വരുത്തയതായും മന്ത്രി പറഞ്ഞു. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കാണ് റീ രജിസ്ട്രഷന്‍. ഇങ്ങനെ കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് ആദ്യം കരുതിയത്. നാലിരട്ടി വരെയാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. അധികാരമുണ്ടെന്ന് കണ്ടാണ് തീരുമാനമെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു.