സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദില്‍ മാര്‍ച്ച് 14 വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരം ഉച്ചയ്ക്ക് 2.30ന് ശേഷം നടക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു. മാര്‍ച്ച് 14ന് ഹോളിയും ജുമുഅയും സൗഹാര്‍ദ്ദത്തോടെ നടത്തണമെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലി പറഞ്ഞു.സമുദായ നേതാക്കളുമായും പണ്ഡിതരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമയത്തില്‍ തീരുമാനമായിരിക്കുന്നത്.