ഗസയില്‍ എയര്‍ഡ്രോപ്പ് വഴിയുള്ള സഹായം മാത്രം പോരെന്ന് മാക്രോണ്‍

Update: 2025-08-01 16:29 GMT

പാരിസ്: ഇസ്രായേലിന്റെ ഉപരോധത്തിലുള്ള ഗസയില്‍ വിമാനത്തില്‍ നിന്നും താഴെയിടുന്ന സഹായം മാത്രം പോരെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ന് ഗസയില്‍ എയര്‍ഡ്രോപ്പ് വഴി സഹായം വിതരണം ചെയ്ത ശേഷമാണ് മാക്രോണ്‍ ഇക്കാര്യം പറഞ്ഞത്. 

ഗസയുടെ കര അതിര്‍ത്തികള്‍ തുറക്കണമെന്നും മാക്രോണ്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം കഴിഞ്ഞ ദിവസം സ്‌പെയ്‌നും ഉന്നയിച്ചിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്ന ഗസ സന്ദര്‍ശിച്ചു.


എന്നാല്‍, സ്റ്റീവ് വിറ്റ്‌കോഫ് സന്ദര്‍ശിച്ച പ്രദേശങ്ങളില്‍ ഫലസ്തീനികളെ ഇന്ന് ഇസ്രായേലി സൈന്യം ആക്രമിച്ചില്ല. മറ്റു പ്രദേശങ്ങളില്‍ നിരവധി പേരെ കൊലപ്പെടുത്തി.