'അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശം'; തിരു. മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മോധാവി ഡോ. മോഹന്‍ദാസ് കെ സോട്ടോയില്‍ നിന്ന് രാജിവച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മോധാവി ഡോ. മോഹന്‍ദാസ് കെ സോട്ടോ(k sotto)യില്‍ നിന്ന് രാജിവച്ചു. കെ സോട്ടോ സൗത്ത് നോഡല്‍ ഓഫീസര്‍ ആയിരുന്നു മോഹന്‍ദാസ്. അവയവദാനവുമായി ബന്ധപ്പെട്ട് കെ സോട്ടോക്കെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടി മെമ്മോ നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജിവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി വെക്കുന്നുവെന്ന വാര്‍ത്ത മോഹന്‍ദാസ് പങ്കുവച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് തന്റെ രാജിവക്കു പിന്നിലെന്ന് ഫേയ്‌സ്ബുക്കില്‍ പറയുന്നു. എന്നാല്‍ അതിനോടൊപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണെന്നും താന്‍ ഭരണഘടനയിലും അംബേദ്കറിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.