ഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടി അപലപനീയം: തുർക്കി വിദേശകാര്യ മന്ത്രാലയം
ഗസ: ഗസയിലേക്ക് സഹായവുമായി പോയ ഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടി അപലപനീയമെന്ന് തുർക്കി. ഇസ്രായേലിൻ്റെ ഈ ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ നടപടി സമുദ്ര സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഒന്നാണെന്നും ഇസ്രായേൽ ഒരു അക്രമം നടത്തുന്നുവെന്നതിനുള്ള ഏറ്റവും വലിയ തെളിവാണിതെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം കൂട്ടിചേർത്തു.