''ഫ്രീ ഫലസ്തീന്‍ ടി-ഷര്‍ട്ട് അംഗീകരിക്കില്ല''; സ്‌കൂളിലെ കോല്‍ക്കളി തടഞ്ഞു
കണ്ണൂര്‍: അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കോല്‍ക്കളി സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. കളിക്കാര്‍ ഫ്രീ ഫലസ്തീന്‍ ടി-ഷര്‍ട്ട് ധരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മത്സരം തുടങ്ങിയപ്പോള്‍ അധ്യാപകര്‍ വേദിയിലെത്തി മത്സരം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കര്‍ട്ടനിട്ട ശേഷം കുട്ടികളെ ഇറക്കിവിടുകയുമായിരുന്നു. കോല്‍ക്കളി തടഞ്ഞതിനെ തുടര്‍ന്ന് എംഎസ്എഫ്, കെഎസ്യു പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, മല്‍സരത്തില്‍ മറ്റുതരത്തിലുള്ള പ്രചാരണങ്ങള്‍ കൊണ്ടുവരരുതെന്ന മാന്വല്‍ പ്രകാരമാണ് നടപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.