ഇ കെ റമീസ് ഫ്രറ്റേണിറ്റി അഖിലേന്ത്യ പ്രസിഡന്റ്

Update: 2025-02-23 14:43 GMT

മാപ്‌സ: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റായി ഇ കെ റമീസി(കേരളം)നെ തെരഞ്ഞെടുത്തു. രണ്ട് ദിവസമായി നോര്‍ത്ത് ഗോവയിലെ മാപ്‌സയില്‍ ചേര്‍ന്ന ദേശീയ ജനറല്‍ കൗണ്‍സിലാണ് 2025-27 കാലയളവിലേക്കുള്ള ദേശീയ എക്‌സിക്യൂട്ടീവിനെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലയിലെ വേളം സ്വദേശയായ ഇ കെ റമീസ് ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയറ്റംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഫ്രീന്‍ ഫാത്തിമ, ലുബൈബ് ബഷീര്‍, മുഹമ്മദ് അല്‍ഫൗസ് എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും എം ജെ സാന്ദ്ര, ഉമര്‍ ഫാറൂഖ് ഖാദിരി, മതീന്‍ അഷ്‌റഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരെഞ്ഞെടുത്തു. ഷഹീന്‍ അഹ്മദ്, റിഹാന, നിദ പര്‍വീണ്‍, മുഹമ്മദ് ഇനാം, ബുര്‍ഹാനുദീന്‍ എന്നിവര്‍ സെക്രട്ടറിമാരാണ്.

മാപ്‌സയിലെ സാക്കിയ ജഫ്രി നഗറില്‍ ചേര്‍ന്ന ദേശീയ ജനറല്‍ കൗണ്‍സിലില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഉപദേശക സമിതി അംഗങ്ങളായ സുബ്രഹ്മണി അറുമുഖവും ഷംസീര്‍ ഇബ്രാഹിമും തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.