ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള നീക്കം; മറ്റുരാജ്യങ്ങളും സഹകരിക്കണമെന്ന് ഫ്രാന്‍സ്

Update: 2025-07-28 07:50 GMT

ഫ്രാന്‍സ്: ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള നീക്കത്തില്‍ പങ്കുചേരാന്‍ ഐക്യരാഷ്ട്രസഭയിലെ മറ്റുരാജ്യങ്ങളെയും പ്രേരിപ്പിക്കുമെന്ന് ഫ്രാന്‍സ്. അതിനുവേണ്ടി ഇന്ന് ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയിലെ അന്താരാഷ്ട്ര സമ്മേളനം ഉപയോഗിക്കുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് പറഞ്ഞു.

'മറ്റ് രാജ്യങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്ന് കൂടുതല്‍ അഭിലാഷപൂര്‍ണമായ ഒരു നീക്കത്തിന് തുടക്കം കുറിക്കണം, അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും,' ബാരറ്റ് പറഞ്ഞു.പശ്ചിമേഷ്യയില്‍ യഥാര്‍ത്ഥ സമാധാനമുണ്ടാവാന്‍ ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍, തൂഫാനുല്‍ അഖ്സ നടത്തിയ ഹമാസിന് ഫ്രാന്‍സ് നല്‍കുന്ന സമ്മാനമാണ് ഇതെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഫലസ്തീനികള്‍ ഇസ്രായേലിന് ഒപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ഇസ്രായേലിന് അടുത്ത് ഒരു രാഷ്ട്രം ആഗ്രഹിക്കുന്നില്ല. അവര്‍ ഇസ്രായേലിന് പകരം ഒരു രാഷ്ട്രമാണ് ആഗ്രഹിക്കുന്നതെന്നും നെതന്യാഹു പറഞ്ഞിരുന്നു.



Tags: