ഗുവാഹത്തി: അസമില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ അസം സ്വദേശി ബിജന്‍ താന്തി ( 26)യെ അറസ്റ്റു ചെയ്തു. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് ബിജന്‍ താന്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലിസ് പ്രതിയെ പിടികൂടിയത്.
മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറിവന്ന് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയെ സ്വന്തം വീടടിലേകേകേ കൊണ്ടു പോയ ഇയാള്‍ അവിടെ വച്ചാണ് പീഡനത്തിനിരയാക്കിയത്. ശേഷം, ഇയാള്‍ കുട്ടിയെ സമീപത്തുള്ള തേയില തോട്ടത്തില്‍ ഉപേചക്ഷിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.