നാലു വയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; മാതാവ് അറസ്റ്റില്‍
കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകള്‍
കൊച്ചി: നാലു വയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു. സംഭവത്തില്‍ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം കാട്ടിത്തറയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം. മൂത്ത കുട്ടിയെയും ഇവര്‍ സമാനമായ രീതിയില്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആളുകള്‍ ഏറ്റെടുത്തു. മാതാവിന് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുള്ളതായി അറിവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് വിശദമായ ആന്വേഷണം നടത്തും.