ചിറ്റൂരില്‍ നാലു വയസുകാരനെ കാണാനില്ല

കുട്ടിക്കായി വ്യാപകതിരച്ചില്‍

Update: 2025-12-27 12:50 GMT

പാലക്കാട്: ചിറ്റൂരില്‍ നാലുവയസുകാരനെ കാണാതായി. കറുകമണി എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാനെന്ന കുട്ടിയെ കാണാതായത്. കാണാതായ സുഹാനുവേണ്ടി വ്യാപക തിരച്ചില്‍നടക്കുന്നുണ്ട്. ചിറ്റൂര്‍ പോലിസിന്റെ നേതൃത്വത്തിലാണ് തിരിച്ചില്‍. ഡോഗ് സ്‌ക്വാഡും രംഗത്തെത്തിയിട്ടുണ്ട്. വീട്ടുപരിസരത്തുള്ള ജലാശയങ്ങളിലും തെരച്ചില്‍ നടത്തുന്നുണ്ട്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി ഇറങ്ങി പോയതെന്നാണ് വീട്ടുകാരുടെ സംശയം.