കഴക്കൂട്ടത്ത് നാലു വയസായ കുട്ടി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം, മാതാവും സഹൃത്തും കസ്റ്റഡിയില്‍
വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറാണ് മരിച്ചത്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാലു വയസുകാരനെ മരിച്ചനിലയില്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറാണ് മരിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനേയും സുഹൃത്തിനേയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണര്‍ന്നില്ലെന്നാണ് ആശുപത്രി അധികൃതരോട് മാതാവ് പറഞ്ഞത്. കുഞ്ഞിന്റെ കഴുത്തില്‍ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത മാതാവിനേയും സുഹൃത്തിനേയും പോലിസ് ചോദ്യം ചെയ്തുവരികയാണ്.