ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി: സഭ പ്രക്ഷുബ്ധമാക്കി എം എം നരവെനെയുടെ പുസ്തകം
ന്യൂഡല്‍ഹി: ലോക്‌സഭ ഇന്ന് പ്രക്ഷുബ്ധമാകാന്‍ കാരണം, നരവെനയുടെ പുസ്തകത്തെ ചൊല്ലിയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമായിരുന്നു. പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുലിനെ ഭരണപക്ഷം കടന്നാക്രമിക്കുകയായിരുന്നു.
ലഡാക്കില്‍ ചൈന ഭൂമി കയ്യേറിയെന്ന് ജനറല്‍ നരവെനയുടെ ഓര്‍മ്മക്കുറിപ്പില്‍ ഉണ്ടെന്ന് രാഹുല്‍ പറയുകയായിരുന്നു. ചൈനീസ് ടാങ്ക് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്ന് കയറിയ നിര്‍ണായക സമയത്ത് കൃത്യമായ നിര്‍ദ്ദേശം നല്‍കാതെ സൈന്യത്തിന്റെ മനോധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളാന്‍ രാജ്‌നാഥ് സിങ് പറഞ്ഞെന്നും നരവാനെയുടെ ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
ഏതെങ്കിലും പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കറും പറഞ്ഞു. സഭാ ചട്ടങ്ങള്‍ രാഹുല്‍ ഗാന്ധി മറികടക്കരുത്. പ്രകാശനം ചെയ്ത പുസ്തകമാണെങ്കിലും സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നരവനെ പറഞ്ഞതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പുസ്തകത്തിലെ ഉള്ളടക്കം കൃത്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദോക്ലാമിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് ഗൗരവമായ വിഷയമാണ് നരവനെ ഉയര്‍ത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
എം എം നരവാനെ
മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാനെ 1960 ഏപ്രില്‍ 22 ന് പൂനെയില്‍ ജനിച്ചു. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ) യിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐഎംഎ) യിലും അദ്ദേഹം പഠനം നടത്തി. പ്രതിരോധ പഠനങ്ങളില്‍ എം.ഫില്‍. ബിരുദവും നേടിയിട്ടുണ്ട്.
1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ഏഴാം ബറ്റാലിയനിലാണ് നരവാനെ കമ്മീഷന്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ രണ്ടാം ബറ്റാലിയനായ 106 ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ കമാന്‍ഡറായി.
2019 ഡിസംബര്‍ 16 ന് ജനറല്‍ എംഎം നരവാനെയെ കരസേനാ മേധാവിയായി പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി 2019 ഡിസംബര്‍ 31 ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു. 2022 ഏപ്രിലില്‍ നരവാനെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചു.

