ജമ്മു കശ്മീരിലെ ദോഡയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.ഭാദേര്‍വാ-ചമ്പ അന്തര്‍സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടമുണ്ടായത്.
17 സൈനികരുമായി എത്തിയ ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനം ഉയരം കയറാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈന്യവും പോലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് സൈനികരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പരിക്കേറ്റ മറ്റ് ഒമ്പത് സൈനികരെ രക്ഷപ്പെടുത്തിയതായും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ഹെലികോപ്റ്റര്‍ വഴി ഉദംപൂര്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ പറഞ്ഞു.