പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ നാലു പേര്‍ അറസ്റ്റില്‍

Update: 2025-02-12 02:19 GMT

മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ നാലു പേര്‍ അറസ്റ്റില്‍. ശ്രീജിത്ത് (23), അഭിരാജ് (20), അഭിറാം (23), അശ്വിന്‍ ദേവന്‍ (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ അഭിരാജ്, അഭിറാം എന്നിവര്‍ സഹോദരങ്ങളാണ്. പത്താംക്ലാസുകാരനായ ആഷിക്കിനെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച കാറും പോലിസ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് ആഷിക്കിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്ന് കുട്ടിയെ പോലിസ് രക്ഷിച്ചു. കീഴാറ്റിങ്ങലില്‍ റബര്‍ തോട്ടത്തിലാണ് ആഷിക്കിനെ തടഞ്ഞുവച്ചിരുന്നത്.