ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നാലു വകുപ്പ് മേധാവികള്‍

Update: 2025-09-01 06:22 GMT

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാലുവകുപ്പ് മേധാവികള്‍. ന്യൂറോളജി, ഗാസ്‌ട്രോളജി, നെഫ്രോളജി, ന്യൂറോ സര്‍ജറി വിഭാഗം മേധാവികളാണ് കോളജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്ന രീതി തെറ്റാണെന്ന് വിദഗ്ധ സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു.

ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന സര്‍ക്കാരിന്റെ സംവിധാനം ശരിയല്ലെന്ന് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു. ഉപകരണങ്ങള്‍ തകരാറിലാകുന്നതുകൊണ്ട് ശസ്ത്രക്രിയ മാറ്റിവെയ്‌ക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബിന്റെ ലഭ്യതക്കുറവായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 2024 ഡിസംബര്‍ 19നായിരുന്നു ഈ ഉപകരണം ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഹാരിസ് ചിറക്കല്‍ കത്ത് നല്‍കുന്നത്.

Tags: