പാലക്കാട്: കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേരെ പോലിസ് പിടികൂടി. സഹോദരങ്ങളായ ചുനങ്ങാട് സ്വദേശികള്‍ ഉമേഷ്, രാമന്‍കുട്ടി മണ്ണാര്‍ക്കാട് സ്വദേശിയായ അനീഷ്, റാസിക്ക് എന്നിവരാണ് പിടിയിലായത്.
315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ഉമേഷിന്റെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു. ഇവര്‍ പോലിസിനു നല്‍കിയ മൊഴിയില്‍ മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയെന്നാണ് പറയുന്നത്. കല്‍പ്പാത്തി പുതിയപാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മൃഗവേട്ടയ്ക്കുവേണ്ടിയാണ് വെടിയുണ്ട വാങ്ങിയതെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട്ടെത്തിയതെന്നാണ് ഇവര്‍ പോലിസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.