നഴ്‌സുമാരുടെ പരാതി; നടപടി വേണമെന്ന് കെജിഎന്‍എ; ഡോക്ടര്‍മാരെ സ്ഥലംമാറ്റിയാല്‍ സമരമെന്ന് രോഗികള്‍

Update: 2024-03-20 14:16 GMT

കൊച്ചി: ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറെ കയ്യേറ്റം ചെയ്ത ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണമെന്റ് നഴ്‌സ് അസോസിയേഷന്‍ (കെജിഎന്‍എ) എറണാകുളം ജില്ലാ കമ്മിറ്റി ആശുപത്രി പരിസരത്ത് നടത്തിയ പ്രതിഷേധ യോഗത്തില്‍ വാക്കേറ്റം. ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളും കൂടെ വന്നവരുമാണ് സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരേ രംഗത്ത് വന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ആരോപണവിധേയയായ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നുമായിരുന്നു കെജിഎന്‍എയുടെ ആവശ്യം. എന്നാല്‍ ഡോക്ടര്‍ക്കെതിരേയുള്ള ആരോപണം വ്യാജമാണെന്നും ഡോക്ടറെ സ്ഥലം മാറ്റിയാല്‍ ജനകീയ സമരവുമായി മുന്നോട്ടു പോകുമെന്നും രോഗികളും വ്യക്തമാക്കി.

Tags: