തൃശ്ശൂര്‍: തൃശൂര്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. മാനന്തവാടി താമരശ്ശേരി ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കര്‍ഷക ദമ്പതികളായ കുരിയന്റേയും റോസയുടേയും മകനാണ്. 1930 ഡിസംബര്‍ 13നായിരുന്നു ജനനം. കുടുംബം പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്ക് കുടിയേറുകയായിരുന്നു.
1997ല്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാര്‍ ജേക്കബ് തൂങ്കുഴി 10 വര്‍ഷം അതേ സ്ഥാനത്ത് തുടര്‍ന്നു. 22 വര്‍ഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു അദ്ദേഹം. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനാണ്. രണ്ടു തവണ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്ായി സേവനമനുഷ്ടിച്ചിട്ടുണ്ട്.