കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും KUWJ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എസ് ജയശങ്കര്‍(75)അന്തരിച്ചു. കേരള കൗമുദി ലേഖകനായിരുന്ന എസ് ജയശങ്കര്‍ തിരുവനന്തപുരം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം അംഗവുമാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ജഗതിയിലുള്ള ഉള്ളൂര്‍ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല മേയര്‍മാരില്‍ ഒരാളായ സത്യകാമന്‍ നായരുടെ മകനാണ് ജയശങ്കര്‍. അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.