തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു. മസ്തിഷ്‌കാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഈ മാസം അവസാനം വിരമിക്കല്‍ ചടങ്ങ് നടത്താനിരിക്കുകയായിരുന്നു.
എസ് ആനന്ദകൃഷ്ണന്‍ വിരമിച്ചതോടെ ജൂണ്‍ മാസത്തിലാണ് എക്‌സൈസ് കമ്മിഷണറായി മഹിപാല്‍യാദവ് നിയമിതനായത്. ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചതോടെ കഴിഞ്ഞമാസം അവസാനം അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ് എം ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്. 2013ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്.