മുസ് ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്ത് മുന്‍ ബിജെപി എംഎല്‍എ രാഘവേന്ദ്ര പ്രതാപ് സിങ്, വ്യാപക വിമര്‍ശനം

Update: 2026-03-06 05:24 GMT

ന്യൂഡല്‍ഹി: മുസ്ലീംകളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്ത് മുന്‍ ബിജെപി എംഎല്‍എ രാഘവേന്ദ്ര പ്രതാപ് സിങ്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഇതിനെതിരേ വരുന്നത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ഒരു ഹോളി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ഇയാള്‍ മനുഷ്യര്‍ക്കു നേരേ വിഷം തുപ്പിയത്. മുസ്ലീംകളെ പരസ്യമായി പിശാചുക്കളെന്ന് വിളിക്കുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു.

എല്ലാവരും അസുരന്മാരെ കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കണം. ഭൂമിയില്‍ അസുരന്മാര്‍ ഇല്ലാതാകുന്നതുവരെ മാത്രമേ സനാതന ധര്‍മ്മം നിലനില്‍ക്കൂ. ഭഗവാന്‍ നരസിംഹന്‍ ഹിരണ്യ കശ്യപനെ വധിക്കുകയും ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കുകയും ചെയ്തു. ഇന്ന് എല്ലായിടത്തും അസുരന്മാര്‍ കൂണുപോലെ പെരുകുകയാണ്. ഇന്നത്തെ അസുരന്മാര്‍ മുസ്ലീംകളാണ്. ഇതില്‍ യാതൊരു സംശയവുമില്ല. എന്നിങ്ങനെയായിരുന്നു വിദ്വേഷ പ്രസംഗം.

വിദ്വേഷ പ്രസ്താവനക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിലവില്‍ ഇയാള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Tags: