ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരം

Update: 2025-12-02 08:19 GMT

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതായാണ് റിപോര്‍ട്ടുകള്‍. നിലവില്‍ ഇവര്‍ വെന്റിലേറ്ററിലാണ്.

നവംബര്‍ 23നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച് ആരോഗ്യാവസ്ഥ വീണ്ടും മോശമാവുകയായിരുന്നു. മരുന്നുകളോട് അവര്‍ കാര്യമായി പ്രതികരിക്കുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. ആരോഗ്യനിലയില്‍ എന്തെങ്കിലും പുരോഗതി ശ്രദ്ധയില്‍പ്പെട്ടാല്‍ ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോയി ചികില്‍സ നല്‍കാന്‍ പദ്ധതിയുണ്ട്.

രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷ കൂടിയായ ഖാലിദ സിയ. മൂന്ന് തവണയാണ് ഖാലിദ പ്രധാനമന്ത്രിയായത്.ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ തകര്‍ന്നതിനുശേഷം, അഴിമതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഖാലിദ സിയയെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് മോചിപ്പിച്ചത്. പിന്നീട്, കോടതി അവരുടെ ശിക്ഷകളും റദ്ദാക്കി.

Tags: