കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

Update: 2025-12-02 05:20 GMT

നെടുമങ്ങാട്: തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്.

എന്നാല്‍ വൈകുന്നേരമായിട്ടും ഇവരെ വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആര്‍ആര്‍ടി അംഗങ്ങള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags: