കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഭക്ഷണം; രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു

Update: 2025-09-11 08:16 GMT

തളിപ്പറമ്പ്: പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് ഭക്ഷിച്ച രണ്ടുപേരെ വനംവകുപ്പ് പിടികൂടി. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ വീട്ടില്‍ പ്രമോദ് (40), ചന്ദനംചേരി വീട്ടില്‍ ബിനീഷ് (37) എന്നിവരാണ് പിടിയിലായത്. പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വീട്ടുവളപ്പില്‍ തന്നെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്ത് ഭക്ഷിക്കുന്നതിനിടെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്.

വന്യജീവി സംരക്ഷണ നിയമം 2022ലെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന ജീവിയാണ് പെരുമ്പാമ്പ്. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചത്.

Tags: